ന്യൂ ഡല്‍ഹി: പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടനും തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന് ഖാന് മൂന്നാം തവണ വിവാഹി...
ന്യൂ ഡല്‍ഹി: പാകിസ്ഥാന് ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്ടനും തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടി തലവനുമായ ഇമ്രാന് ഖാന് മൂന്നാം തവണ വിവാഹിതനായി. 40കാരിയയാ ബുഷറ മനേകയാണ് വധു.
തന്റെ ആത്മീയ വഴികാട്ടിയാണ് ബുഷ്റയെന്നാണ് ഇമ്രാന്റെ വിശദീകരണം. ജമീമ ഗോള്‍ഡ്സ്മിത്ത്, റെഹാം ഖാന് എന്നിവരായിരുന്നു ഖാന്റെ ആദ്യ ഭാര്യമാര്‍.
ഞായറാഴ്ചയായിരുന്നു വിവാഹം. ലാഹോറില്‍ ബുഷ്റയുടെ സഹോദരന്റെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങിലാണ് ബുഷ്റയെ ജീവിതസഖിയായി ഇമ്രാന് കൂട്ടിയത്.
ഇരുവരും വിവാഹിതരാവാന്‍ പോകുന്നതായി ജനുവരി മുതല്‍ വാര്‍ത്തകളുണ്ടായിരുന്നു. ബുഷ്റടയു രണ്ടാം വിവാഹമാണിത്.
COMMENTS