തിരുവനന്തപുരം: അയിരൂപ്പാറ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നു. ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക...
തിരുവനന്തപുരം: അയിരൂപ്പാറ സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടന്നു. ബാങ്ക് മാനേജര്‍ ശശികല, ക്ലാര്‍ക്ക് ലുക്കില, സുബൈദ എന്നിവരാണ് മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തത്.
ഇവര്‍ക്കെതിരെ ബന്ധുക്കളുടെ പേരില്‍ പണം വായ്പയെടുത്തു എന്നാണ് പരാതി. ബാങ്ക് അടിയന്തിര ബോര്‍ഡ് കൂടി മാനേജര്‍ ശശികല, ക്ലാര്‍ക്ക് ലുക്കില എന്നിവരെ സസ്പെന്‍ഡ് ചെയ്തു.
എന്നാല്‍ സുബൈദയ്ക്കെതിരെ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടല്‍ മൂലമാണെന്ന് പരാതി ഉയര്‍ന്നു.
ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
COMMENTS