തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ മന...
തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് ഇന്ന് തിരുവനന്തപുരം മുതല്‍ കൊല്ലം വരെ മനുഷ്യക്കോട്ട തീര്‍ക്കും. സെക്രട്ടേറിയറ്റ് മുതല്‍ കൊല്ലം കളക്ട്രേറ്റ് വരെയുള്ള 70 കിലോമീറ്റര്‍ ദൂരത്താണ് മനുഷ്യക്കോട്ട തീര്‍ക്കുന്നത്.
ഈ മനുഷ്യക്കോട്ടയില്‍ ഏകദേശം 40,000 പേര് പങ്കെടുക്കും. നോട്ട് പിന്‍വലിക്കല്‍, ഇന്ധന വിലവര്‍ദ്ധനവ്, വിലക്കയറ്റം, ധനപ്രതിസന്ധി, ക്രമസമാധാന തകര്‍ച്ച തുടങ്ങിയ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ഈ പ്രതിഷേധം നടത്തുന്നത്.
തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയും കൊല്ലത്ത് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും അണിനിരക്കും.
ഈ മനുഷ്യക്കോട്ടയില്‍ പടയൊരുക്കത്തിന്റെ ഭാഗമായി ശേഖരിച്ച 1.08 കോടി ഒപ്പുകളും പ്രദര്‍ശിപ്പിക്കും.
COMMENTS