കൊച്ചി; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി പരാമര്‍ശമുന്നയിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ ക...
കൊച്ചി; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെതിരെ ഹൈക്കോടതി പരാമര്‍ശമുന്നയിച്ചു. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേസ് റദ്ദാക്കുന്നതെങ്ങനെയാണെന്ന് ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍ വെള്ളാപ്പള്ളി രേഖകള്‍ നല്‍കുന്നില്ലെന്ന വിജിലന്‍സിന്റെ പരാതിയില്‍ വിജിലന്‍സിന് റെയ്ഡ് നടത്തി പിടിച്ചെടുത്തുകൂടെയെന്ന് കോടതി ചോദിച്ചു.
കെ.എസ്.എഫ്.ഡി.സിയില്‍ നിന്ന് മാനദണ്ഡങ്ങള്‍ മറികടന്ന് എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സിനായി ലോണെടുത്തു എന്ന വി.എസ് അച്യുതാനന്ദന്റെ
പരാതിയെ തുടര്‍ന്നാണ് വെള്ളാപ്പള്ളിക്കും മറ്റ് നാലുപേര്‍ക്കുമെതിരെ കേസെടുത്തത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള നാല് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായരുന്നു. കേസ് നാളെ പരിഗണിക്കും.
എന്നാല്‍ കേസ് റദ്ദാക്കരുതെന്നും പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ മറികടന്നാണ് എസ്.എന്‍.ഡി.പിയെ മൈക്രോഫിനാന്‍സില്‍ ഉള്‍പ്പെടുത്തിയതെന്നും വിജിലന്‍സ് ഹൈക്കോടതിയില്‍ അറിയിച്ചു.
COMMENTS