കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു.രാജ് ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവമാണ് സത്യവാചകം ച...
കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസായി ആന്റണി ഡൊമനിക് സത്യപ്രതിജ്ഞ ചെയ്തു.രാജ് ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ പി.സദാശിവമാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ചടങ്ങില്‍ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും പങ്കെടുത്തു.
നിലവില്‍ ആക്ടിങ്ങ് ചീഫ് ജസ്റ്റീസായ ആന്റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്.
കര്‍ണ്ണാടക, ത്രിപുര, മേഘാലയ, മണിപ്പൂര്‍ എന്നിവിടങ്ങളിലെ ഹൈക്കോടതികളിലും ചീഫ് ജസ്റ്റീസിനെ നിയമിച്ചുകൊണ്ട് രാഷ്ട്രപതി ഉത്തരവിറക്കിയിരുന്നു.
COMMENTS