കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പര...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ഷുഹൈബിന്റെ വധത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു.
കൊലനടത്തിയ ആയുധങ്ങള്‍ എന്തുകൊണ്ടാണ് കണ്ടെടുക്കാനാവാത്തതെന്നും എന്റെ മുന്നിലിരിക്കുന്ന ഫയലില്‍ ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണുള്ളതെന്നും സര്‍ക്കാര്‍ ഇത് കാണുന്നില്ലേയെന്നും കോടതി ചോദിച്ചു. പൊലീസില്‍ ചാരന്മാരുണ്ടെന്ന് കണ്ണൂര്‍ എസ്.പി പറഞ്ഞ സാഹചര്യവും കോടതി ആരാഞ്ഞു.
സമാധാന യോഗത്തില്‍ നിയമമന്ത്രി നല്കിയ വാഗ്ദാനങ്ങളടക്കമാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസ് സര്‍ക്കാരിന്റെയും സി.ബി.ഐയുടെയും വിശദീകരണത്തിനായി അടുത്ത ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സി.പി.എം ജില്ലാ കമ്മറ്റി സ്പോണ്സര് ചെയ്ത കൊലപാതകമാണിതെന്നും നേരത്തെ നിയമമന്ത്രി നല്കിയ ഉറപ്പ് സി.പി.എം സംസ്ഥാന സമ്മേളനത്തിനുശേഷം അട്ടിമറിക്കപ്പെട്ടുവെന്നും അതിനാല്‍ സി.ബി.ഐ അന്വേഷണം വേണമെന്നുമാണ് ഷുഹൈബിന്റെ മാതാപിതാക്കള്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുള്ളത്.
COMMENTS