Search

സ്റ്റെന്റുകളുടെയും പേസ്‌മേക്കറുകളുടെയും വിതരണം നിര്‍ത്തിവയ്ക്കുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മാര്‍ച്ച് മുതല്‍ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങാന്‍ സാധ്യത


തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രികളില്‍ മാര്‍ച്ച് മുതല്‍ ഹൃദയ ശസ്ത്രക്രിയകള്‍ മുടങ്ങാന്‍ സാധ്യത. സ്റ്റെന്റുകളുടെയും പേസ്‌മേക്കറുകളുടെയും വിതരണംമാര്‍ച്ച് ഒന്നുമുതല്‍ നിര്‍ത്തിവയ്ക്കാന്‍ വിതരണക്കാര്‍ തീരുമാനിച്ചതാണ് ഇതിനുകാരണം.

60 കോടി രൂപയിലേറെ കുടിശിക വന്നതിനാലാണ് വിതരണക്കാര്‍ ഈ തീരുമാനത്തിലെത്തിയത്.

എന്നാല്‍ കുടിശിക തീര്‍ക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ എന്നീ മെഡിക്കല്‍ കോളേജുകളിലും എറണാകുളം പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ് ശസ്ത്രക്രിയ  മുടങ്ങാന്‍ സാധ്യതയുള്ളത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് പണം നല്‍കിയതിനാല്‍  അവരെ ഒഴിവാക്കിയിട്ടുണ്ട്.

കുടിശിക നല്‍കണമെന്നാവശ്യപ്പെട്ട് ഡിസംബറില്‍ വിതരണം നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയതോടെ ആരോഗ്യവകുപ്പ് സെക്രട്ടറി ചര്‍ച്ച നടത്തി കുടിശിക ഉടന്‍ നല്‍കുമെന്ന ഉറപ്പിന്മേല്‍ വിതരണം പുനരാരംഭിക്കുകയായിരുന്നു.

എന്നാല്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് കമ്പനി നല്‍കേണ്ടതുക ലഭിക്കാന്‍ വൈകുന്നതാണ് കുടിശിക കൂടാന്‍ കാരണമെന്നും നടപടികള്‍ വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.








vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “സ്റ്റെന്റുകളുടെയും പേസ്‌മേക്കറുകളുടെയും വിതരണം നിര്‍ത്തിവയ്ക്കുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ മാര്‍ച്ച് മുതല്‍ ഹൃദയശസ്ത്രക്രിയകള്‍ മുടങ്ങാന്‍ സാധ്യത