കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂളിന് വീണ്ടും നോട്ടീസ് നല്കാന് വിദ്യാഭ്യാ...
കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഹയുടെ മരണവുമായി ബന്ധപ്പെട്ട് സ്കൂളിന് വീണ്ടും നോട്ടീസ് നല്കാന് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ രാജി സന്നദ്ധത അറിയിച്ചിട്ടും മാനേജ്മെന്റ് അത് സ്വീകരിക്കാന്‍ തയ്യാറാകാത്തതും സ്കൂള്‍ മാനേജ്മെന്റിന്റെ മറുപടിയില്‍ വ്യക്തതയില്ലാത്തതുമാണ് പുതിയനോട്ടീസ് നല്‍കാനുള്ള കാരണമെന്ന് ഡി.ഡി.ഇ ശ്രീകല വ്യക്തമാക്കി.
ആരോപണവിധേയരായ അദ്ധ്യാപകരെ തിരിച്ചെടുത്തതിനെതിരെ വിദ്യാഭ്യാസ വകുപ്പ് നേരത്തെ രംഗത്തുവന്നിരുന്നു. അതുപോലെ പ്രിന്‍പ്പലിനെ പുറത്താക്കണമെന്നും ഡി.ഡി.ഇ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.
അദ്ധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തശേഷം അതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സ്കൂളിന്റെ നടപടിയെ ഡി.ഡി.ഇ ശ്രീകല ശക്തമായി വിമര്‍ശിച്ചിരുന്നു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ സ്കൂളിന്റെ അംഗീകാരം റദ്ദുചെയ്യുമെന്നും മുന്നറിയിപ്പ് കൊടുത്തിരുന്നു.
ഈ നോട്ടീസിന് ലഭിച്ച മറുപടി തൃപ്തികരമല്ലെന്ന് കാണിച്ചാണ് പുതിയ നോട്ടീസ് അയച്ചിരിക്കുന്നത്.
COMMENTS