കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ഉത്തരവാദികളായ അദ്ധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ച...
കൊല്ലം: കൊല്ലം ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹയുടെ മരണത്തില്‍ ഉത്തരവാദികളായ അദ്ധ്യാപികമാരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തതിലെ തെറ്റ് സ്കൂള്‍ മാനേജ്മെന്റ് സമ്മതിച്ചു. പ്രിന്‍സിപ്പല്‍ സ്വയം വിരമിക്കുമെന്ന് അറിയിച്ചു.
ഈ വിവരങ്ങളെല്ലാം കാണിച്ച് സ്കൂള്‍ മാനേജ്മെന്റ് ഡി.ഡി.ഇയ്ക്ക് കത്ത് നല്കി.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് കൊല്ലം ട്രിനിറ്റി സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് വീണത്. ഗുരുതരമായി പരിക്കേറ്റ ഗൗരി 23 ന് മരിക്കുകയായിരുന്നു.
ഗൗരിയെ അദ്ധ്യാപികമാര്‍ മാനസികമായി പീഡിപ്പിച്ചുവെന്നും തള്ളിയിട്ടെന്നും പരാതിയുണ്ടായിരുന്നു.
ഈ അദ്ധ്യാപികമാര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു.
COMMENTS