പനജി: 'പെണ്‍കുട്ടികള്‍ പോലും ബിയര്‍ കുടിച്ച് തുടങ്ങിയിരിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്' എന്ന പ്രസ്താവന നടത്തിയ ഗോവ മുഖ്യമ...
പനജി: 'പെണ്‍കുട്ടികള്‍ പോലും ബിയര്‍ കുടിച്ച് തുടങ്ങിയിരിക്കുന്നുവെന്നത് ആശങ്കയുളവാക്കുന്നതാണ്' എന്ന പ്രസ്താവന നടത്തിയ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ കളിയാക്കിക്കൊണ്ട് സ്ത്രീകള്‍ ബിയര്‍ കുടിക്കുന്ന ഫോട്ടോകള്‍ കൊണ്ട് സോഷ്യല്‍ മീഡിയ നിറയുന്നു.
ഇതേസമയം, തന്റെ പ്രസ്താവനയില്‍ നിന്നു പിന്മാറില്ലെന്നും പറഞ്ഞതു പറഞ്ഞതു തന്നെയാണെന്നുമുള്ള നിലപാടിലാണ് പരീക്കര്‍.
മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ വ്യാപക പ്രതിഷേധമാണ് സ്ത്രീകള്‍ ഉയര്‍ത്തുന്നത്. GirlsWhoDrinkBeer എന്ന ഹാഷ് ടാഗിനു താഴെയാണ് പ്രതിഷേധ പ്രസ്താവനകളും ചിത്രങ്ങളും നിറയുന്നത്.
പെണ്ണുങ്ങള് ബിയര്‍ ഉപയോഗിച്ചാല്‍ മാത്രമേ ആശങ്കയ്ക്ക് വഴിയുള്ളൂ എന്നാണോ മുഖ്യമന്ത്രി പറയുന്നതെന്നാണ് ഏറെ പേരും ചോദിക്കുന്നത്.
ഗോവ സര്‍ക്കാര്‍ സംഘടിപ്പിച്ച യുവജന പാര്‍ലമെന്റ് പരിപാടിക്കിടയിലാണ് പരീക്കര്‍ ഈ പരാമര്‍ശം നടത്തിയത്.
Keywords: Monohar Parikar, Goa, Crime
COMMENTS