കൊല്ലം: സ്വന്തം വിദ്യാര്‍ത്ഥിനി ഗൗരി നേഹയെ കൊലയ്ക്കു കൊടുക്കാന്‍ കൂട്ടുനിന്ന അദ്ധ്യാപികമാര്‍ക്കു കേക്കുമുറിച്ചു സ്വീകരണം ഒരുക്കിയ പ്രിന്...
കൊല്ലം: സ്വന്തം വിദ്യാര്‍ത്ഥിനി ഗൗരി നേഹയെ കൊലയ്ക്കു കൊടുക്കാന്‍ കൂട്ടുനിന്ന അദ്ധ്യാപികമാര്‍ക്കു കേക്കുമുറിച്ചു സ്വീകരണം ഒരുക്കിയ പ്രിന്‍സിപ്പല്‍ സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്ത്.
തന്നെ മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. പ്രിന്‍സിപ്പലിനെ മാറ്റണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പു കൊടുത്ത കത്ത് സ്കൂള്‍ മാനേജുമെന്റും തള്ളിയിരിക്കുകയാണ്.
60 വയസ് കഴിഞ്ഞെന്ന കാരണം ഐസിഎസ്ഇ സ്കൂളിനു ബാധകമല്ലെന്നു പ്രിന്‍സിപ്പല്‍ പറയുന്നു. തനിക്കെതിരായ വാര്‍ത്തകള്‍ ഡിഡിഇ മാധ്യമങ്ങള്‍ക്കു ചോര്‍ത്തി നല്‍കിയെന്നും അദ്ദേഹം ആരോപിക്കുന്നു.
വിദ്യാര്‍ഥിനി ജീവനൊടുക്കിയ കേസില്‍ പ്രതികളായ സിന്ധു പോള്‍, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്ക് സ്കൂളില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തില്‍ സ്വീകരണമൊരുക്കിയത് വന്‍ വിവാദമായിരുന്നു. സസ്പെന്‍ഡ് ചെയ്ത രണ്ട് അധ്യാപികമാരെ മൂന്നു മാസം കഴിഞ്ഞ് ആഘോഷപൂര്‍വം തിരികെ സ്കൂളില്‍ പ്രവേശിപ്പിക്കുകയും കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രം ഇന്റര്‍നെറ്റില്‍ ഇടുകയും ചെയ്തതോടെയാണ് പ്രിന്‍സിപ്പലിനെതിരേ വിദ്യാഭ്യാസ വകുപ്പ് നടപടിക്കു മാനേജുമെന്റിനോട് ആവശ്യപ്പെട്ടത്.
സസ്പെന്ഷന് കാലയളവിലെ ആനുകൂല്യങ്ങളും ശന്പളവും അധ്യാപകര്‍ക്കു നല്‍കുമെന്നും കുറ്റക്കാരായി കോടതി വിധിച്ചാല്‍ മാത്രമേ നടപടിയെടുക്കാന്‍ കഴിയൂ എന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് സ്കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഗൗരി 23ന് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. അദ്ധ്യാപികമാര്‍ മാനസികമായി പീഡിപ്പിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും പറയപ്പെടുന്നു.
അദ്ധ്യാപികമാര്‍ക്കെതിരേ കൊല്ലം വെസ്റ്റ് പൊലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ഉള്‍പ്പെടെ ചുമത്തി കേസെടുത്തിരുന്നു.
COMMENTS