പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷരക്ഷാ ദൈവസഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിച്...
പത്തനംതിട്ട: പത്തനംതിട്ട ഇരവിപേരൂരില്‍ പ്രത്യക്ഷരക്ഷാ ദൈവസഭ ആസ്ഥാനത്തെ പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചു.
അപകടത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തില്‍ സാരമായി പരിക്കേറ്റ മറ്റ് അഞ്ചുപേരെ തിരുവല്ലയിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
വഴിപാടിനുള്ള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഈ പടക്ക നിര്‍മ്മാണശാല അനധികൃതമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും ഇത്തരത്തിലൊരു പടക്കനിര്‍മ്മാണശാലയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്നും പത്തനംതിട്ട എ.ഡി.എം ദിവാകരന് നായര്‍ വ്യക്തമാക്കി.
COMMENTS