കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്.ടി.സി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സുകള്‍ കത്തിനശിച്ചു. അറ്റകുറ്റപ്പണിക...
കോഴിക്കോട്: നടക്കാവിലെ കെ.എസ്.ആര്.ടി.സി റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ട് ബസ്സുകള്‍ കത്തിനശിച്ചു. അറ്റകുറ്റപ്പണികള്‍ക്കായി നിര്‍ത്തിയിട്ടിരുന്ന ബസ്സുകളായതിനാല്‍ ആര്‍ക്കും പരിക്കില്ല.
ഒരു ബസ് പൂര്‍ണ്ണമായും മറ്റൊരു ബസ് ഭാഗികമായുമാണ് കത്തിനശിച്ചത്.
ഈ ബസ്സുകള്ക്കടുത്തായി ചപ്പുചവറുകള്‍ക്ക് തീയിട്ടിരുന്നു. ഇതില്‍ നിന്ന് തീ പടര്‍ന്നതാകാമെന്നാണ് പ്രാഥമിക നിഗമനം.
ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്.
COMMENTS