തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങി കുടുങ്ങിയ ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ ധനമന്ത്രിയും ചികിത്സാച്ചെലവ് വിവാദത്തില്പ്പെ...
തിരുവനന്തപുരം: വില കൂടിയ കണ്ണട വാങ്ങി കുടുങ്ങിയ ആരോഗ്യമന്ത്രിക്കും സ്പീക്കര്‍ക്കും പിന്നാലെ ധനമന്ത്രിയും ചികിത്സാച്ചെലവ് വിവാദത്തില്‍പ്പെട്ടു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നു പറയുമ്പോഴും ചികിത്സയ്ക്കായി മന്ത്രിമാര്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കുന്നത് ലക്ഷങ്ങള്‍.
കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ ആയുര്‍വേദ ചികിത്സയ്ക്കായി ധനമന്ത്രി ചെലവാക്കിയത് 1.20 ലക്ഷം രൂപ.
14 ദിവസമാണ് ആയുര്‍വേദ ചികിത്സയ്ക്കായി മന്ത്രി ചെലവഴിച്ചത്. ചെലവില്‍ 80,000 രൂപയും താമസത്തിനായാണ് ചെലവാക്കിയിരിക്കുന്നത്. 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ ചെലവും പൊതുഖജനാവില്‍ നിന്ന് നല്കി.
നേരത്തെ ആരോഗ്യമന്ത്രി കെകെ ശൈലജയും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും വിലകൂടിയ കണ്ണടകള്‍ വാങ്ങിയത് വിവാദമായിരുന്നു. 28,000 രൂപയുടെ കണ്ണട ആരോഗ്യമന്ത്രി വാങ്ങിയപ്പോള്‍ സ്പീക്കര്‍ 48,000 രൂപ ചെലവിട്ടാണ് കണ്ണട വാങ്ങിയത്. ചികിത്സാ ഇനത്തില്‍ 4.25 ലക്ഷം രൂപയും സ്പീക്കര്‍ എഴുതിയെടുത്തിട്ടുണ്ട്.
Keywords: Finance minister, kerala, Thomas Issac, Ayurvedic treatment

COMMENTS