BREAKING NEWS
Search

മെട്രോയില്‍ കരാര്‍ ജോലിക്കാരുടെ അവസ്ഥ പരിതാപകരം: ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ജീവനക്കാര്‍




കൊച്ചി: കെ.എം.ആര്‍.എല്ലിനെതിരെ കൊച്ചി മെട്രോയിലെ കുടുംബശ്രീ ജീവനക്കാര്‍ രംഗത്തെത്തി. അവധി ദിവസങ്ങളിലും ശമ്പളം നല്‍കുമെന്ന മുന്‍ എം.ഡിയുടെ വാക്ക് പാലിക്കുന്നില്ലെന്നാണ് കുടുംബശ്രീ ജീവനക്കാര്‍ ആരോപിക്കുന്നത്.

മെട്രോയില്‍ ജോലിയില്‍ തുടരുന്നവരുടെ അവസ്ഥ പരിതാപകരമാണെന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തില്‍ വിവേചനം തുടര്‍ന്നാല്‍ ജോലി ഉപേക്ഷിക്കുമെന്നും അവര്‍ പറയുന്നു.

ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളോ കൂലിയോ ഇല്ലാതെ ജോലി ഉപേക്ഷിക്കേണ്ട ഗതികേടിലാണ് ഇവിടുത്തെ കരാര്‍ തൊഴിലാളികള്‍. ഇവരുടെ പരാതിയെത്തുടര്‍ന്ന് മുന്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ് അവധി ദിവസങ്ങളിലും ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഇനത്തില്‍ ഒരു രൂപ പോലും കെ.എം.ആര്‍.എല്‍ നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും വീഴ്ചയുണ്ടെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. ഈ ഗതിതുടര്‍ന്നാല്‍ മിന്നല്‍ പണിമുടക്ക് നടത്തുമെന്നും ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ കരാര്‍ ജീവനക്കാരുടെ ഈ പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് കെ.എം.ആര്‍.എല്‍ എം.ഡി മുഹമ്മദ് ഹനീഷ് വ്യക്തമാക്കി.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മെട്രോയില്‍ കരാര്‍ ജോലിക്കാരുടെ അവസ്ഥ പരിതാപകരം: ജോലി ഉപേക്ഷിക്കേണ്ടി വരുമെന്ന് ജീവനക്കാര്‍