ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ അവരുടെ ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും കൂടി സ്വത്ത് വെളിപ്പെടുത്തണമെന...
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികള്‍ അവരുടെ ജീവിതപങ്കാളിയുടെയും ആശ്രിതരുടെയും കൂടി സ്വത്ത് വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
മക്കളുടെ സ്വത്തും അതിന്റെ ഉറവിടവും സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണം. ഇതിനായി ജനാധിപത്യ നിയമം ഭേദഗതി ചെയ്യണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ലോക് പ്രഹരി എന്ന എന്‍.ജി.ഒ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ സുപ്രധാന വിധി വന്നത്.
ജസ്റ്റീസ് ജെ.ചെലമേശ്വര്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്.
COMMENTS