കോട്ടയം: സംവിധായകന് ഭദ്രന്റെ മകന്റെ വിവാഹഘോഷയാത്ര സ്ഫടികം എന്ന സിനിമ പോലെ തന്നെ മനോഹരമായി മാറി. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെപ്പോ...
കോട്ടയം: സംവിധായകന് ഭദ്രന്റെ മകന്റെ വിവാഹഘോഷയാത്ര സ്ഫടികം എന്ന സിനിമ പോലെ തന്നെ മനോഹരമായി മാറി. മോഹന്‍ലാല്‍ അവതരിപ്പിച്ച ആടുതോമയെപ്പോലെ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയിലെ ലോറിയിലായിരുന്നു വധൂവരന്മാര് വിവാഹശേഷം സ്വീകരണവേദിലേക്ക് എത്തിയത്.
വരന് ജെറി മാട്ടേലും വധു സാറയും ലോറിയില്‍ സ്വീകരണസ്ഥലത്തെത്തിയപ്പോള് അതിഥികളും ആവേശത്തിലായി. വധൂവരന്മാര് സഫടികത്തിലെ അതേ ലോറിയില്‍ എത്തിയപ്പോള്‍ മോഹന്‍ലാലും ഉര്‍വ്വശിയും അതിഥികളുടെ ഓര്‍മ്മയിലെത്തി.
ബംഗ്ലൂരുവില്‍ എന്‍ജിനീയര്‍മാരായ ഇരുവരും പാലാ കത്തീഡ്രലില്‍ വിവാഹിതരായശേഷം പാലാ സെന്റ് തോമസ് കോളേജ് സ്വിമ്മിംഗ് പൂള് ഓഡിറ്റോറിയത്തിലേക്കാണ് സ്ഫടകം ലോറിയിലെത്തിയത്.
COMMENTS