കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്കാന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അങ്കമാലി കോടതിയുടേതാണ് ഈ ഉത്തരവ്. കേസ് വി...
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് നല്കാന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അങ്കമാലി കോടതിയുടേതാണ് ഈ ഉത്തരവ്.
കേസ് വിചാരണയ്ക്കായി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റി.
നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളടക്കം തെളിവുകള്‍ ലഭിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
കേസിന്റെ നടത്തിപ്പിനായി തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന് കോടതിയില്‍ വാദിച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് പൊലീസ് ശക്തമായ നിലപാട് എടുത്തിരുന്നു.
സംഭവത്തിലെ സാക്ഷിമൊഴികളും സി.സി ടി.വി ദൃശ്യങ്ങളുമടക്കം തെളിവുകള്‍ കോടതിവഴി ദിലീപിന് ലഭിച്ചിരുന്നു.
ദൃശ്യങ്ങള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.
COMMENTS