തൃശൂര്‍: പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ജാതീയമായ അംഗത്വ ക്യാമ്പയിന് സി.പി.എം സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. ജാതി അടിസ്ഥാനമാക്...
തൃശൂര്‍: പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്താന്‍ ജാതീയമായ അംഗത്വ ക്യാമ്പയിന് സി.പി.എം സമ്മേളനത്തില്‍ ആഹ്വാനം ചെയ്തു. ജാതി അടിസ്ഥാനമാക്കി തീവ്രവാദി സംഘടനകളും ആര്.എസ്.എസ്സും പ്രവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നാണ് പാര്‍ട്ടിയുടെ ന്യായീകരണം.
പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കോടിയേരി ബാലകൃഷ്ണന് അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരണമുള്ളത്. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ റിക്രൂട്ട് ചെയ്യണം, മുസ്ലിം മതന്യൂനപക്ഷത്തില്‍ നിന്നും ക്രിസ്ത്യന്‍ മതന്യൂനപക്ഷത്തില്‍ നിന്നും കൂടുതല്‍ പേരെ പാര്‍ട്ടിയില്‍ എടുക്കണം.
എന്നാല്‍ ഹിന്ദുത്വ വര്‍ഗ്ഗീയത ഇല്ലായ്മ ചെയ്യാന്‍ പോരാട്ടം തുടരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മത്സ്യതൊഴിലാളികള്‍, പരമ്പരാഗത തൊഴിലാളികള്‍, പ്രവാസികള്‍ എന്നിവര്‍ക്കിടയില്‍ ഇറങ്ങിച്ചെല്ലണമെന്നും ഇവരുടെ ഇടയില്‍ പ്രവര്‍ത്തനം സജീവമാക്കണമെന്നുംറിപ്പോര്ട്ടിലുണ്ട്. ദരിദ്ര കര്‍ഷകരുടെ എണ്ണം കുറയുന്നുണ്ട്. അതിലും ശ്രദ്ധപതിക്കണം.
പുതുതായി എത്തുന്ന അംഗങ്ങളില്‍ നല്ലൊരു ശതമാനവും കൊഴിഞ്ഞുപോകുന്നു. ഇത് ആശങ്കാജനകമാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരിലാണ് ഇത് കൂടുതലും സംഭവിക്കുന്നത്.
പാര്‍ട്ടിയില്‍ 25 ശതമാനം സ്ത്രീകള്‍ക്ക് പ്രാതിനിത്യം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
COMMENTS