തൃശൂര്‍: തൃശൂരില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയെ സ്വയവിമര്‍ശനം നടത്തി. പാര്...
തൃശൂര്‍: തൃശൂരില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പാര്‍ട്ടിയെ സ്വയവിമര്‍ശനം നടത്തി. പാര്‍ട്ടിക്കൊപ്പമുണ്ടായിരുന്ന പാവങ്ങളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ പാര്‍ട്ടി വിടുകയാണെന്നും ഇത് ഗൗരവമായിതന്നെ എടുക്കണമെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം.
പാര്‍ട്ടിയില്‍ എങ്ങനെയും സ്ഥാനമാനങ്ങള്‍ കൈക്കലാക്കുകയെന്ന ബൂര്‍ഷ്വാ ശൈലി കടന്നുവന്നിരിക്കുന്നു. പാര്‍ട്ടി തീരുമാനം അനുകൂലമല്ലെങ്കില്‍ പാര്‍ട്ടിയെ തന്നെ വെല്ലുവിളിക്കുന്നു. അതുവരെ കിട്ടിയ ആനുകൂല്യങ്ങളെല്ലാം മറക്കുന്നു.
പാര്‍ലമെന്ററി സ്ഥാനമാനങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി സംഘടനാ തത്വങ്ങള്‍ ലംഘിക്കുന്നു. ഇത് പാര്‍ട്ടിയെ ദോഷകരമായി ബാധിച്ചിരിക്കുന്നു. സംസ്ഥാനത്ത് ബി.ജെ.പിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നത് പാര്‍ട്ടിക്ക് ഭീഷണിയാണ്.
പാര്‍ട്ടിയുടെ സ്വതന്ത്ര സ്വാധീനശക്തി വര്‍ദ്ധിക്കുന്നില്ലെന്നും ഇത് പ്രധാനപ്രശ്നമായി കാണണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

COMMENTS