കൊച്ചി: കൊച്ചി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് ദ കിംഗ് ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ തീരുമാനമായി. ഹോസ്റ്റലിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തി...
കൊച്ചി: കൊച്ചി പൊന്നുരുന്നിയിലെ ക്രൈസ്റ്റ് ദ കിംഗ് ഹോസ്റ്റല്‍ അടച്ചുപൂട്ടാന്‍ തീരുമാനമായി. ഹോസ്റ്റലിനെതിരെ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ സിറ്റിങ്ങിലാണ് തീരുമാനമായത്.
ഈ ഹോസ്റ്റലില്‍ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ലെന്നും ചെറിയ കാര്യത്തിന് പോലും ശിക്ഷിക്കുന്നു എന്നെല്ലാം പരാതിപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത 20 പെണ്‍കുട്ടികള്‍ രാത്രി തെരുവിലിറങ്ങിയതോടെയാണ് സംഭവം വിവാദമായത്.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നടത്തിയ സിറ്റിംഗില്‍ ഇതില്‍ 17 പെണ്‍കുട്ടികള്‍ മൊഴിനല്‍കി. അതേസമയം ജെ.ജെ ആക്ട് പ്രകാരം രജിസ്ട്രേഷന് നടത്താത്തതിനാല്‍ സ്ഥാപനം മാര്‍ച്ച് 31 നു ശേഷം പ്രവര്‍ത്തിക്കില്ലെന്ന് അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയെ അറിയിച്ചു.
ഈ സാഹചര്യത്തില്‍ നിര്‍ദ്ധനരായ ഇവിടുത്തെ 24 കുട്ടികളെ എവിടെ പാര്‍പ്പിക്കണമെന്ന് രക്ഷിതാക്കളോടുകൂടി ആലോചിച്ച് തീരുമാനിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി അറിയിച്ചു.
COMMENTS