Search

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളി.

കേസില്‍ ഇപ്പോള്‍ നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുണ്ടെന്നും മുഖം നോക്കാതെ നടപടിയെടുക്കാനാണ് പൊലീസിനോട് നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നും കേസന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഴുവന്‍ പ്രതികളെയും പിടികൂടുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. അതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഡീന്‍ കുര്യാക്കോസ്, സി.ആര്‍ മഹേഷ് എന്നിവരും എട്ടു ദിവസമായി ഈ വിഷയത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നിരാഹാര സമരത്തിലാണ്. ഇതേ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം ഇന്ന് നിയമസഭയിലും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

സി.ബി.ഐ അന്വേഷണം ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ ഇനിയുള്ള പ്രതിപക്ഷത്തിന്റെ നീക്കം എന്തായിരിക്കുമെന്ന് കാത്തിരിക്കേണ്ടതാണ്.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ഇല്ല: മുഖ്യമന്ത്രി പിണറായി വിജയന്‍