തിരുവനന്തപുരം: അമ്പത്തിയൊന്ന് വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന് നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ. ഇതു കേട്ട് മുഖ്യമന്...
തിരുവനന്തപുരം: അമ്പത്തിയൊന്ന് വെട്ടുവെട്ടിയാലും പ്രസംഗം നിര്‍ത്തില്ലെന്ന് നിയമസഭയില്‍ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ. ഇതു കേട്ട് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷുഭിതനായി. നെല്ലിക്കുന്നിന്റെ മാനസിക നിലക്ക് എന്തുപറ്റിയെന്ന് പിണറായി ചോദിച്ചു.
കേരളത്തിലെ ക്രമസമാധാന നില തകര്‍ന്നുവെന്ന് ആരോപിച്ച് എന്‍എ നെല്ലിക്കുന്ന് നല്കിയ അടിയന്തര പ്രമേയനോട്ടീസിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. കാസര്‍കോട്ടെ മൂന്നു സ്ത്രീകളുടെ കൊലപാതകങ്ങള്‍ അടക്കമുള്ള വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തിര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.
തന്റെ ശൈലി മാറ്റണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും എന്നാല്‍ ശൈലി മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ശൈലിയില്‍ തെറ്റുണ്ടെന്നും തോന്നുന്നില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വാക്കൗട്ട് പ്രസംഗത്തിനിടെ മുഖ്യമന്ത്രിയുടെ ശൈലിയെ വിമര്‍ശിച്ചു.
Keywords: Pinarayi Vijayan, Chief Minister, kerala

COMMENTS