Search

സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് അപര്യാപ്തം; നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കും: ബസ് ഓണേഴ്‌സ് അസോസിയേഷന്‍

കൊച്ചി: സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് അപര്യാപ്തമാണെന്ന് കാണിച്ച് നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കുമെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്.

യാത്രക്കാരില്‍ 60 ശതമാനം വിദ്യാര്‍ത്ഥികളാണ്. അവരുടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കാതെ നിരക്ക് വര്‍ദ്ധനവ് അംഗീകരിക്കാനാവില്ല. വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ കണ്‍സഷന്‍ അനുവദിക്കേണ്ടെന്ന് ബസ് ഓണേഴ്‌സ് യോഗത്തില്‍ തീരുമാനമായി.

വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുമ്പോള്‍ അതിന് തുല്യമായ ആനുകൂല്യം സര്‍ക്കാര്‍ നല്‍കണമെന്നതാണ് ബസ് ഓണേഴ്‌സിന്റെ ആവശ്യം.

മിനിമം  നിരക്ക് 14 രൂപയാക്കിയാലും ബസുകള്‍ നഷ്ടത്തിലാണെന്നും അവര്‍ പറഞ്ഞു.

ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അംഗീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികളുടെ യാത്രനിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാരിന് ഭയമാണെന്നും ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ആരോപണം ഉന്നയിച്ചു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ സര്‍ക്കാര്‍ പ്രഖ്യാപിച്ച ബസ് ചാര്‍ജ്ജ് വര്‍ദ്ധനവ് അപര്യാപ്തം; നാളെ മുതല്‍ സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് ആരംഭിക്കും: ബസ് ഓണേഴ്‌സ് അസോസിയേഷന്‍