എരുമേലി: എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കുപറ്റി. എരുമേലി അസീസി ഹോസ്പിറ്റലിലെ നഴ...
എരുമേലി: എരുമേലിയില്‍ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കുപറ്റി. എരുമേലി അസീസി ഹോസ്പിറ്റലിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്.
കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ ട്രെയിനിംഗിനുശേഷം തിരിച്ചുപോകുംവഴിയാണ് എരുമേലിക്ക് സമീപം പ്രൊപ്പോസിലില് വച്ച് അപകടമുണ്ടായത്.
ഒരു ബൈക്ക് യാത്രക്കാരനെ രക്ഷിക്കാനായി ബസ് വെട്ടിച്ചതാണ് അപകടത്തിന് കാരണം. ബസ് റോഡിനു കുറുകെ വട്ടം മറിയുകയായിരുന്നു.
പരിക്കേറ്റ ഇരുപതോളം വിദ്യാര്‍ത്ഥിനികളെ എരുമേലി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം മേരി ക്യൂന്‍സ് ആശുപത്രിയിലാക്കി.
ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
COMMENTS