ദുബായ്: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ബോണി കപൂറിനെ മൂന്നാം തവണയും ചോദ്യം ചെയ്തു. മരണത്തില്‍ കൂടുതല്‍ വ്യക്തത വരുത...
ഹോട്ടല്‍ അധികൃതരെയും പ്രോസിക്യൂഷന് ചോദ്യം ചെയ്യും. സിസി ടിവിയും പരിശോധിച്ചു വരുന്നു. ശ്രീദേവി മദ്യപിച്ചതെവിടെ നിന്നാണെന്ന് അന്വേഷിച്ചുവരുന്നു.
തലയിലെ ആഴത്തിലുള്ള മുറിവ് വീണ്ടും പരിശോധിക്കും. ഇതിന്റെ വ്യക്തതയ്ക്കായി റീപോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാവുമെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഇനിയും വൈകും.
പ്രോസിക്യൂഷന് സംശയം തോന്നിയാല്‍ ഭര്‍ത്താവ് ബോണികപൂറിന് മൃതദേഹത്തിന്റെ കൂടെ ഇന്ത്യയിലേക്ക് വരാന്‍ കഴിയില്ല. നേരത്തെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബോണി കപൂറിനെ മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് രണ്ടാമതും ചോദ്യം ചെയ്തു. ഫോറന്‍സിക് റിപ്പോര്‍ട്ടിലെ പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്നാമതും ചോദ്യം ചെയ്യുന്നത്.
ബോണി കപൂറിന്റെ പാസ്പോര്‍ട്ട് താല്‍ക്കാലികമായി പൊലീസ് തടഞ്ഞുവച്ചതായും വിവരമുണ്ട്.
മരിച്ചയാളുടെ പ്രശസ്തിയും സ്വാധീനവും പരിഗണിച്ച് അവ്യക്തത പൂര്‍ണ്ണമായും നീക്കിയ ശേഷമേ തുടര്‍ നടപടികളുണ്ടാകൂ എന്ന് മെഡിക്കല്‍ - പൊലീസ് സംവിധാനങ്ങള്‍ വ്യക്തമാക്കി.
COMMENTS