കൊല്ലം: ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പരിപാടി കഴിഞ്ഞപ്പോഴാണ് അവര്‍ ചാടി വീണത്. ശാരീരികമായി...
കൊല്ലം: ആസൂത്രിതമായ ആക്രമണമാണ് തനിക്കെതിരെ ഉണ്ടായതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. പരിപാടി കഴിഞ്ഞപ്പോഴാണ് അവര്‍ ചാടി വീണത്.
ശാരീരികമായി ഉപദ്രവിക്കാതിരുന്നത് ഗ്രന്ഥശാല പ്രവര്‍ത്തകര്‍ ചുറ്റും നിലയുറപ്പിച്ചതിനാലാണ്. ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയപോലെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിനു പിന്നില്‍ വടയമ്പാടി ജാതിമതില്‍ നിലപാടിലുള്ള എതിര്‍പ്പാണെന്നും കുരീപ്പുഴ പറഞ്ഞു.
തിങ്കളാഴ്ച രാത്രിയിലാണ് കൊല്ലം അഞ്ചല്‍ കോട്ടുക്കല്‍ കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു മടങ്ങുമ്പോള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കുരീപ്പുഴ സഞ്ചരിച്ച വാഹനത്തിനും കേടുപാടുകള്‍ വരുത്തി.
കുരീപ്പുഴയുടെ പരാതിയില്‍ പതിനഞ്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കടയ്ക്കല്‍ പൊലീസ് കേസെടുത്തു. ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Keywords: Poet, Kureepuzha Sreekumar, Attack, RSS, Police, Arrest

COMMENTS