ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് നിര്‍മ്മിതമായ ഒരു അജ്ഞാത ഉപകരണം കണ്ടെടുത്തു. ഇതില്‍ ചൈനീസ് ഭാഷയില്‍ അച്ചടിച്ച കുറച്ച് വരികളുമുണ്ട...
ഗുവാഹത്തി: അരുണാചല്‍ പ്രദേശില്‍ ചൈനീസ് നിര്‍മ്മിതമായ ഒരു അജ്ഞാത ഉപകരണം കണ്ടെടുത്തു. ഇതില്‍ ചൈനീസ് ഭാഷയില്‍ അച്ചടിച്ച കുറച്ച് വരികളുമുണ്ട്.
ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ നിന്ന് 100 കീലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് ഇത് കണ്ടത്. നാട്ടുകാരാണ് ഇത് കണ്ടെടുത്തത്. ചൈനീസ് സൈന്യത്തിന്റെ നിരീക്ഷണ വസ്തുക്കളാകാമെന്ന ധാരണയില്‍ നാട്ടുകാര്‍ അധികൃതരെ വിവരമറിയിച്ചു.
ചൈനയുടെ ആകാശ നിരീക്ഷണ ഉപകരണമോ കാലാവസ്ഥാ നിരീക്ഷണ ഉപകരണമോ ആകാനാണ് സാധ്യതയെന്ന് പൊലീസ് അറിയിച്ചു. അരുണാചല്‍ ഗവണ്മെന്റ് കേന്ദ്രസര്‍ക്കാരിനെ വിവരമറിയിച്ചിട്ടുണ്ട്.
ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്തെത്തി ഉപകരണം പരിശോധനകള്‍ക്കായി കൊണ്ടുപോയി.
COMMENTS