കൊച്ചി: വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പ്രജേഷ് സെന്നാണ് ചിത്രം സംവ...
കൊച്ചി: വി.പി.സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യ നായകനാകുന്ന ക്യാപ്റ്റന്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രത്തിലെ ജയസൂര്യ, അനു സിത്താര, സിദ്ദിഖ് എന്നിവരുടെ അഭിനയം ശ്രദ്ധേയമാണ്. ഇവര്‍ക്കൊപ്പം തന്നെ ശ്രദ്ധേയനാകുന്ന മറ്റൊരു കുട്ടിത്താരവുമുണ്ട് ചിത്രത്തില്‍. അദ്വൈത് ജയസൂര്യ.
നടന് ജയസൂര്യയുടെ മകനായ അദ്വൈത് സിനിമയില്‍ ജയസൂര്യയുടെ ചെറുപ്പകാലമാണ് അവതരിപ്പിച്ചിരിക്കുന്നത്.
അദ്വൈതിന്റെ പ്രകടനം മനോഹരമായിരുന്നെന്നും ആശംസകള്‍ നേരുന്നുയെന്നും ചിത്രത്തിലെ നായിക അനു സിത്താര ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.
സിനിമ തന്നെയാണ് അദ്വൈതിന്റെയും ഇഷ്ട മേഖല. മുന്‍പ് അദ്വൈത് സംവിധാനം ചെയ്ത ഗുഡ് ഡെ എന്ന ഹ്രസ്വ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
COMMENTS