കൊച്ചി: നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഒരു വര്‍ഷം തികഞ്ഞു. 2017 ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്....
കൊച്ചി: നടിയെ ആക്രമിച്ച സംഭവം നടന്നിട്ട് ഒരു വര്‍ഷം തികഞ്ഞു. 2017 ഫെബ്രുവരി 17 നാണ് സംഭവം നടന്നത്. കേസിന്റെ വിചാരണ തുടങ്ങാനിരിക്കുകയാണ്.
ഇതിനിടയില്‍ വ്യത്യസ്ത ആവശ്യങ്ങളുമായി ആക്രമണത്തിന് ഇരയായ നടിയും കേസിലെ എട്ടാം പ്രതിയായ ദിലീപും ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്.
കേസില്‍ വനിതാ ജഡ്ജിയെ വിചാരണയ്ക്കായി അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് നടി ഹൈക്കോടതിയെ സമീപിക്കാനിരിക്കുന്നത്. വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും കോടതിയില്‍ ഹര്‍ജി നല്‍കും.
കുറ്റപത്ര പരിശോധന പൂര്‍ത്തിയാക്കി സെഷന്‍സ് കോടതി കേസ് നമ്പര്‍ നല്കിയാല് ഉടന്‍ ഹര്‍ജികള്‍ നല്‍കും.
ദിലീപും നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടക്കം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനിരിക്കുകയാണ്. മുന്‍പ് ദിലീപിന്റെ ഈ ആവശ്യം മജിസ്ട്രറ്റ് കോടതി തള്ളിയിരുന്നു.
COMMENTS