കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബ...
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരി മാധവിക്കുട്ടിയുടെ കഥ പറയുന്ന ആമി എന്ന ചിത്രം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് അടക്കമുള്ളവര്‍ക്ക് ശരിയായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ചിത്രം റിലീസ് ചെയ്താല്‍ അത് മതസ്പര്‍ദ്ധ ഉണ്ടാക്കും എന്നു കാണിച്ച് ഇടപ്പള്ളി സ്വദേശി കെ.പി.രാമചന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.
കമല്‍ സംവിധാനം ചെയ്ത ഈ സിനിമ കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അങ്ങനെ യതാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
കഥയും തിരക്കഥയും ബ്ലൂപ്രിന്റും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ കളയണമെന്നും അതുവരെ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
COMMENTS