ന്യൂഡല്‍ഹി: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ചു വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ...
ന്യൂഡല്‍ഹി: ചികിത്സാ പിഴവ് മൂലം വൈകല്യം സംഭവിച്ച അഞ്ചു വയസ്സുകാരന് ദയാവധം നല്‍കണമെന്ന ആവശ്യവുമായി തൃശ്ശൂരില്‍ നിന്നുള്ള തമിഴ് കുടുംബം ഡല്‍ഹിയിലെത്തി. കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഓഫീസിലെത്തിയഇവരെ ഉദ്യോഗസ്ഥര്തിരിച്ചുവിട്ടതിനാല് കൊടും തണുപ്പിലും ഡല്‍ഹിയില്‍ തുടരുകയാണ് ഈ കുടുംബം.
ഡാനി സ്റ്റെനോ എന്ന ഈ അഞ്ചു വയസ്സുകാരന് സംസാരശേഷിയില്ല. നടക്കാനോ നിവര്‍ന്നിരിക്കാനോ ആവില്ല. എന്നാല്‍ എല്ലാ ശബ്ദവും കേള്‍ക്കാന്‍ സാധിക്കും.
ഓരോ ശബ്ദം കേള്‍ക്കുമ്പോഴും അസ്വസ്ഥനാകുന്ന ഈ കുട്ടിക്ക് പ്രസവസമയത്ത് ഉണ്ടായ ചികിത്സാപിഴവാണ് ഇങ്ങനെ ആകാന്‍ കാരണമെന്ന് മാതാപിതാക്കള്‍ പറയുന്നു. നിര്‍മ്മാണ തൊഴിലാളിയായ പിതാവ് ഡെന്നീസിന് ചികിത്സയ്ക്കുള്ള എല്ലാവഴികളും അടഞ്ഞപ്പോഴാണ് സര്‍ക്കാരിന്റെ നീതിതേടിയെത്തിയത്.
COMMENTS