കോഴിക്കോട്: ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധത...
കോഴിക്കോട്: ജനവാസ കേന്ദ്രത്തില്‍ സ്ഥാപിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനെതിരെ നാട്ടുകാര്‍ രംഗത്തുവന്നു. വടകര നഗരസഭ സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന പ്ലാന്റിനെതിരെയാണ് നാട്ടുകാര്‍ രംഗത്തുവന്നത്.
അറവുശാലയിലെയും ഡ്രെയിനേജിലേയും മാലിന്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇവിടുത്തുകാര്‍. അതിനാല്‍ ജനവാസ കേന്ദ്രത്തില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ അനുവദിക്കുകയില്ലെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.
വടകര കെ.ജിറോഡിലുള്ള പഴയ കെ.എസ്.ആര്.ടി.സി വര്‍ക്ക്ഷോപ്പാണ് മാലിന്യ സംഭരണ കേന്ദ്രത്തിനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നഗരത്തിലെ മാലിന്യങ്ങള്‍ തള്ളുന്നത് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.
COMMENTS