മലപ്പുറം: എ.കെ.ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെക്കുറിച്ച് പ്രതികരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തുവന്നു. ഒരു പ്രത്യേക സാഹച...
മലപ്പുറം: എ.കെ.ജിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിനെക്കുറിച്ച് പ്രതികരണവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തുവന്നു. ഒരു പ്രത്യേക സാഹചര്യത്തിലാണ് അങ്ങനെ പോസ്റ്റിട്ടതെന്നും അധികം ആരും കാണാന്‍ സാധ്യതയില്ലാത്ത പോസ്റ്റ് സ്ക്രീന്‍ ഷോട്ടെടുത്ത് ചിലര്‍ വിവാദമുണ്ടാക്കുകയായിരുന്നെന്നും വി.ടി.ബല്‍റാം പറഞ്ഞു. തനിക്ക് ഈ വിവാദവുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കൊണ്ടോട്ടി മുന്‍സിപ്പല്‍ കോണ്‍ഗ്രസ് കമ്മറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം എ.കെ.ജി വിവാദത്തെക്കുറിച്ച് സംസാരിച്ചത്.
സി.പി.ഐ എമ്മിന് ആരെക്കുറിച്ചും എന്തും പറയാം തിരിച്ച് ആരും ഒന്നും പറയാന്‍ പാടില്ല എന്ന സമീപനമാണ് ഉള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
എ.കെ.ജിക്കെതിരെയുള്ള പരാമര്‍ശത്തിന് ബല്‍റാമിന് വന്‍ സൈബര്‍ ആക്രമണമാണ് നേരിടേണ്ടി വന്നത്. മുതിര്‍ന്ന സി.പി.എം നേതാക്കളടക്കം ഈ പരാമര്‍ശത്തിനെതിരെ രംഗത്തുവന്നു.
എന്നാല്‍ ആദ്യ പോസ്റ്റ് വിവാദമായതോടെ എ.കെ.ജിയുടെ ജീവചരിത്രവും പത്രവാര്‍ത്തയും ഉദ്ധരിച്ച് ഒന്നുകൂടി ബല്‍റാം പോസ്റ്റിടുകയായിരുന്നു.
COMMENTS