മുംബയ്: ടെലികോം രംഗത്തെ അതികായന്മാരായ ഐഡിയയും വോഡഫോണും ഒരേകുടക്കീഴിലാകുന്നു. വരുന്ന ഏപ്രില്‍ മുതല്‍ ഇരുകമ്പനികളും ഒറ്റ കമ്പനിയായാവും പ...
മുംബയ്: ടെലികോം രംഗത്തെ അതികായന്മാരായ ഐഡിയയും വോഡഫോണും ഒരേകുടക്കീഴിലാകുന്നു. വരുന്ന ഏപ്രില്‍ മുതല്‍ ഇരുകമ്പനികളും ഒറ്റ കമ്പനിയായാവും പ്രവര്‍ത്തിക്കുന്നത്.
കമ്പനികളുടെ ലയനത്തിന് കേന്ദ്ര കമ്പനി നിയമ ട്രൈബ്യൂണലിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. ടെലികോം വകുപ്പിന്റെ അംഗീകാരം കൂടി കിട്ടുന്നതോടെ ലയനം പൂര്‍ത്തിയാകും.
ബ്രിട്ടണ് ആസ്ഥാനമായുള്ള വോഡഫോണ്‍ ഗ്രൂപ്പിനും ഐഡിയയുടെ ഉടമകളായ ആദിത്യ ബിര്‍ള ഗ്രൂപ്പിനും തുല്യ പങ്കാളിത്തമുള്ളതായിരിക്കും പുതിയ കമ്പനി.
പുതിയ കമ്പനിയിലേക്കുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. ലയനം പൂര്‍ത്തിയാകുന്നതോടെ ലോകത്തിലെ തന്നെ രണ്ടാമത്തേതും ഇന്ത്യയിലെ ഒന്നാമത്തേതുമായ ടെലികോം കമ്പനിയായി ഈ സംയുക്തസംരംഭം മാറും.
81,600 കോടി രൂപയുടെ വരുമാനവും 24,400 കോടി രൂപയുടെ പ്രവര്ത്തനലാഭവുമായാണ് പുതിയ കമ്പനി തുടങ്ങുന്നത്.
മുകേഷ് അംബാനിയുടെ ജിയോയ്ക്ക് കടുത്ത എതിരാളിയായി വോഡഫോണ്‍ - ഐഡിയ സംയുക്ത സംരംഭം മാറുമെന്ന് പ്രതീക്ഷിക്കാം.
Keywords: Idea, Jio, Rliance, Vodafone, Air Tel, Cell Phone
COMMENTS