BREAKING NEWS
Search

കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസിനെതിരെ വനിതാ കമ്മീഷന്‍: രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തണം



തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസിനെതിരെ വനിതാ കമ്മീഷന്‍ രംഗത്തുവന്നു. അര്‍ദ്ധരാത്രിയില്‍ തനിച്ച് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് വീടിനടുത്തുള്ള സ്റ്റോപ്പില്‍ ഇറങ്ങാന്‍ ബസ് നിര്‍ത്താതിരുന്ന സംഭവത്തില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ കെ.എസ്.ആര്‍.ടി.സി എം.ഡിക്ക് കത്തയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നുംഅവര്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടിയുടെ സുരക്ഷയെ ബസ് ജീവനക്കാര്‍ അവഗണിച്ചുവെന്നും രാത്രി കാലങ്ങളില്‍ ഏതു തരത്തിലുള്ള ബസ്സിലായാലും സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തണമെന്നും അതിനാവശ്യമായ തരത്തില്‍ യാത്രയുടെ മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്നും വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ ജോസഫൈന്‍ പറഞ്ഞു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കെ.എസ്.ആര്‍.ടി.സി മിന്നല്‍ സര്‍വ്വീസിനെതിരെ വനിതാ കമ്മീഷന്‍: രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിര്‍ത്തണം