ലോസ് ആഞ്ചലസ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യു.എസ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യു.എസ്...
ലോസ് ആഞ്ചലസ്: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ യു.എസ് നടനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യു.എസ് നടന് മാര്‍ക് സാലിംഗിനെയാണ് (35) തൂങ്ങി മരിച്ച നിലയില്‍കണ്ടെത്തിയത്.
ചൊവ്വാഴ്ച മുതല്‍ സാലിംഗിനെ കാണാനില്ലായിരുന്നു. ലോസ് ആഞ്ചലസിലെ ഇയാളുടെ വസതിക്ക് സമീപമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വരുന്ന മാര്‍ച്ച് ഏഴിന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇയാളുടെ ശിക്ഷ പ്രഖ്യാപിക്കാനിരിക്കുകയായിരുന്നു. നാലു മുതല്‍ ഏഴു മാസം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇയാളുടേത്.
2015 ലാണ് സാലിംഗ് അറസ്റ്റിലാകുന്നത്.
കഴിഞ്ഞ ഓഗസ്റ്റിലും ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
COMMENTS