കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പീഡനകേസില്‍ പരാതിക്കാരിയെ ഇന്ന് വിസ്തരിക്കും. എറണാകുളം സി.ജെ.എം കോടതിയിലാണ് വിസ്താരം നടക്കുക. ഉണ്...
കൊച്ചി: നടന് ഉണ്ണി മുകുന്ദനെതിരായ പീഡനകേസില്‍ പരാതിക്കാരിയെ ഇന്ന് വിസ്തരിക്കും. എറണാകുളം സി.ജെ.എം കോടതിയിലാണ് വിസ്താരം നടക്കുക.
ഉണ്ണി മുകുന്ദന്റെ വീട്ടില്‍ സിനിമയുടെ തിരക്കഥ പറയാന്‍ ചെന്ന തന്നെ അയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചുയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ ആഗസ്റ്റ് 23 നാണ് സംഭവം നടന്നതായി ആരോപിക്കുന്നത്. സെപ്തംബര്‍ 15 നാണ് യുവതി പരാതി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ തവണത്തെ വിസ്താരത്തിന് ഉണ്ണി മുകുന്ദന് സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നതായി പരാതിക്കാരിയുടെ അഭിഭാഷകന് വാദിച്ചിരുന്നു. അതിനാല്‍ യുവതിക്ക് പൊലീസ് സംരക്ഷണം വേണമെന്നും നടന്റെ ജാമ്യം റദ്ദാക്കണമെന്നും അഭിഭാഷകന് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ പരാതിക്കാരിയുടേത് വ്യാജപരാതിയാമെന്നും പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉണ്ണി മുകുന്ദന് ആരോപിച്ചു.
COMMENTS