ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് വാദമുയര്‍ത്തി കേന്ദ്രമന്ത്രി. മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ കേന്ദ്ര മാനവവിഭവ ശേഷി മ...
ന്യൂഡല്‍ഹി: ഡാര്‍വിന്റെ പരിണാമ സിദ്ധാന്തം തെറ്റാണെന്ന് വാദമുയര്‍ത്തി കേന്ദ്രമന്ത്രി. മുന്‍ ഐപിഎസ് ഓഫീസര്‍ കൂടിയായ കേന്ദ്ര മാനവവിഭവ ശേഷി മന്ത്രി സത്യപാല്‍ സിങ്ങിന്റേതാണ് വാദം.
കുരങ്ങന് മനുഷ്യനാകുന്നത് ആരും കണ്ടിട്ടില്ല. അതിനാല്‍, പരിണാമസിദ്ധാന്തം അംഗീകരിക്കാനാവില്ല. സ്കൂള്‍ കോളജ് പാഠ്യപദ്ധതിയില്‍ മാറ്റം വരുത്തം. മനുഷ്യന് ഭുമുഖത്ത് കാണാന്‍ തുടങ്ങിയ കാലം മുതല്‍ മനുഷ്യനായി തന്നെയാണ് പ്രത്യക്ഷപ്പെട്ടതെന്നും കേന്ദമന്ത്രി അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്രയില്‍ നടന്ന ആള് ഇന്ത്യ വൈദിക് സമ്മേളനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പിന്നീട് ഔറംഗാബാദില്‍ തന്റെ പ്രസ്താവനയെ ന്യായീകരിച്ചും അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചു.
മുമ്പും വിവാദ പരാമര്‍ശങ്ങള്‍ സത്യപാല്‍ സിങ്ങ് നടത്തിയിട്ടുണ്ട്. റൈറ്റ് സഹോദരന്മാര് വിമാനം കണ്ടുപിടിക്കുന്നതിനു മുമ്പ് ഇന്ത്യക്കാരനായ ശിവാകര്‍ ബാബുദി താല്‍പാദെ വിമാനം കണ്ടുപിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു.
പുഷ്പക വിമാനത്തെ കുറിച്ച് എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്നും ഇന്ത്യന്‍ പുരാണങ്ങളില്‍ ഭാവിയിലെ എന്‍ജിനീയര്‍മാര്‍ പഠിക്കാനുള്ള ഒട്ടേറെ കാര്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Keywords: Union minister, Satyapal Singh, Darwin Theory

COMMENTS