വാഷിംഗ്ടണ്‍: ജീവകാരുണ്യ സംഘടനയായ ക്ലിന്റണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു. മ...
വാഷിംഗ്ടണ്‍: ജീവകാരുണ്യ സംഘടനയായ ക്ലിന്റണ് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചു.
മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റണും ഭാര്യ ഹിലരി ക്ലിന്റണും നടത്തുന്ന ഫൗണ്ടേഷന്റെ പണമിടപാടുകളെ കുറിച്ച് യു.എസ് നീതിന്യായ വകുപ്പാണ് അന്വേഷണം നടത്തുന്നത്.
പണമിടപാടുകളില്‍ അഴിമതിയുണ്ടോയെന്ന് അറ്റോര്‍ണി ജനറലും എഫ്.ബി.ഐയും അന്വേഷിക്കും. എന്നാല്‍ ഈ അന്വേഷണത്തെ വഞ്ചനയെന്ന് ഹിലരിയുടെ വക്താവ് അറിയിച്ചു. റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ശ്രദ്ധതിരിക്കാനാണ് ഈ നീക്കമെന്ന് അദ്ദേഹം വാദിച്ചു.
കുറച്ചു നാളുകളായി ക്ലിന്റണ് ഫൗണ്ടേഷനെ കുറിച്ച് അന്വേഷണം നടത്തിവരികയായിരുന്നു ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം.
COMMENTS