കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കുമെന്ന് ഡി.ജി....
കോഴിക്കോട്: ട്രാന്സ്ജെന്ഡേഴ്സിനെ പൊലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞു. പരാതിക്കാരന് മൊഴി നല്കിയ ആള്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കലോത്സവത്തിനെത്തിയ ട്രാന്സ്ജെന്ഡേഴ്സിനെ കസബ എസ്.ഐയും പൊലീസുകാരുമടക്കം മര്‍ദ്ദിച്ചു എന്ന പരാതിയില്‍ അന്വേഷണം നടക്കുകയായിരുന്നു. എന്നാല്‍ എസ്.ഐയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആക്ഷേപമുയര്‍ന്നിരുന്നു.
ഇതോടെയാണ് പരാതിക്കാരന് മൊഴി നല്കിയ ആള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്ന് ഡി.ജി.പി പറഞ്ഞത്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെട്ടതോടെയാണ് ഡി.ജി.പി അന്വേഷണത്തിന് ഉത്തരവിട്ടത്.
കോഴിക്കോട്ഡി.സി.പി മെറിന് ജോസഫാണ് കേസ് അന്വേഷിക്കുന്നത്.
COMMENTS