കോഴിക്കോട് : കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് വിവാഹ സത്കാരം നടക്കുന്ന വീട്ടിനു മുന്നില്‍ പുലിയെ കണ്ടത് പരിഭ്രാന്തി പടര്‍ത്തുന്നു. വി...
കോഴിക്കോട് : കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്ത് വിവാഹ സത്കാരം നടക്കുന്ന വീട്ടിനു മുന്നില്‍ പുലിയെ കണ്ടത് പരിഭ്രാന്തി പടര്‍ത്തുന്നു.
വിവാഹ സത്കാരത്തിന്റെ വീഡിയോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതിലാണ് പുലിയെ കണ്ടത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോഴാണ് പുലിയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്.
ഇതോടെ, പൊലീസെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി.
പള്ളിത്താഴത്ത് കോളാട്ട് രവിയുടെ വീട്ടിലാണ് വിവാഹ സത്കാരം നടന്നത്.
ഇവിടെ സത്കാരത്തില്‍ പങ്കെടുത്ത യുവാക്കള്‍ വാട്സാപ്പ് ഗ്രൂപ്പിലിട്ട വീഡിയോയിലാണ് പുലിയെ കണ്ടത്. ഗ്രൂപ്പിലെ മറ്റ് അംഗങ്ങളാണ് ദൃശ്യത്തില്‍ പുലിയുണ്ടെന്നു വീട്ടുകാരെ അറിയിച്ചത്.
തൊട്ടു പിന്നാലെ പൊലീസിനെയും വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു.
ദൃശ്യം പരിശോധിച്ച പൊലീസ് ഇതു പുലായാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.
വീടുവിട്ട് ആരും പുറത്തിറങ്ങരുതെന്നു പൊലീസ് നിര്‍ദ്ദേശം നല്കി. ഇതേസമയം, ഇതു കാട്ടു പൂച്ചയാണെന്നും ചിലര്‍ പറയുന്നുണ്ട്. എന്നാല്‍, കണ്ടത് പുലിയെ തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

COMMENTS