ചെന്നൈ: വീട്ടുജോലിക്കാരന്റെ വിവാഹത്തിന് കുടുംബസമേതം എത്തി വിവാഹ ചടങ്ങിലുടനീളം സാന്നിധ്യമായി നിന്ന തമിഴ് സൂപ്പര്‍ താരം സൂര്യയുടെ വീഡിയോയ...
ചെന്നൈ: വീട്ടുജോലിക്കാരന്റെ വിവാഹത്തിന് കുടുംബസമേതം എത്തി വിവാഹ ചടങ്ങിലുടനീളം സാന്നിധ്യമായി നിന്ന തമിഴ് സൂപ്പര്‍ താരം സൂര്യയുടെ വീഡിയോയും ഫോട്ടോകളും ആരാധകര്‍ വലിയ ആരവത്തോടെ ഏറ്റെടുത്തിരിക്കുന്നു.
സൂപ്പര്‍ ഹീറോ എന്നതുപോലെ തന്നെ നല്ലൊരു കുടുംബനാഥനായും സൂര്യയെ ആരാധകര്‍ക്ക് പരിചിതമാണ്. എന്നാല്‍ ജോലിക്കാരന്റെ വിവാഹത്തിന് കുടുംബസമേതം താരപരിവേഷമില്ലാതെ സൂര്യയെത്തിയത് ആരാധകരെ അത്ഭുതപ്പെടുത്തി.
തിരുപ്പതിയില്‍ നടന്ന വിവാഹത്തിലുടനീളം സൂര്യ, കാര്‍ത്തി, ജ്യോതിക, അച്ഛന് ശിവകുമാര്‍, അമ്മ എന്നിവരും പങ്കെടുത്തിരുന്നു. സൂര്യയാണ് താലി കൈമാറിയത്.
COMMENTS