കോലാലംപൂര്‍: വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ വിഷമിക്കുന്ന സ്ത്രീക്ക് സഹായഹസ്തവുമായി കേന്ദ്ര വിദേശക...
കോലാലംപൂര്‍: വിമാനത്താവളത്തില്‍വച്ച് മരിച്ച മകന്റെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ വിഷമിക്കുന്ന സ്ത്രീക്ക് സഹായഹസ്തവുമായി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്.
ട്വിറ്ററിലൂടെയാണ് മന്ത്രിക്ക് സഹായം ആവശ്യപ്പെടുള്ള സന്ദേശം കിട്ടിയത്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയില്‍ കോലാലംപൂരില്‍ വച്ച് മരണമടഞ്ഞ തന്റെ സുഹൃത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നും അയാളുടെ അമ്മ എന്തുചെയ്യണമെന്നറിയാതെ വിമാനത്താവളത്തില്‍ വിഷമിക്കുന്നു എന്നായിരുന്നു സന്ദേശം.
സന്ദേശം ലഭിച്ചയുടന്‍ മന്ത്രി കോലാലംപൂരിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനുമായി ബന്ധപ്പെടുകയും ആ അമ്മയ്ക്ക് വേണ്ട സഹായങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്തു. സര്‍ക്കാര്‍ ചെലവില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള കാര്യങ്ങളും വിദേശകാര്യമന്ത്രി ശരിയാക്കിക്കൊടുത്തു.
COMMENTS