Search

ഹാദിയയുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരം, റദ്ദാക്കാനാവില്ലെന്നു സുപ്രീം കോടതി, എന്‍ഐഎയ്ക്കു വിവാഹത്തില്‍ ഇടപെടാനാവില്ല, ഷെഫിനു ഭീകര ബന്ധമുണ്ടെങ്കില്‍ ആ വിഷയം അന്വേഷിക്കാം

അഭിനന്ദ്

ന്യൂഡല്‍ഹി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ ഹാദിയ കേസില്‍, യുവതിയുടെ വിവാഹം റദ്ദാക്കാനാവില്ലെന്നു സുപ്രീം കോടതി വിധിച്ചു.

ന്യൂഡല്‍ഹി: ഏറെ ഒച്ചപ്പാടുണ്ടാക്കിയ അഖില എന്ന ഹാദിയയുടെ കേസില്‍, വിവാഹം റദ്ദാക്കാനാവില്ലെന്നു സുപ്രീം കോടതി വിധിച്ചു. വിവാഹം സംബന്ധിച്ച വിഷയത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ഇടപെടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

കേരള ഹൈകോടതിയാണ് ഇവരുടെ വിവാഹം റദ്ദാക്കി പെണ്‍കുട്ടിയെ അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടത്.

ഇതേസമയം, ഹാദിയയുടെ ഭര്‍ത്താവ് കൊല്ലം സ്വദേഷി ഷെഫിന്‍ ജഹാന് ഭീകരബന്ധമുണ്ടെന്നുണ്ടെങ്കില്‍ ആ വിഷയത്തില്‍ ഇടപെടാം. വിവാഹവും അന്വേഷണവും തമ്മില്‍ കൂട്ടിക്കുഴയ്ക്കാനാവില്ലെന്നും കോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കി.

ഒരാളുടെ വിവാഹത്തില്‍ ഇടപെടാന്‍ കോടതിക്ക് സാധിക്കില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. വിവാഹം നിയമവിരുദ്ധമായ നടപടിയല്ലെന്നു ചൂണ്ടിക്കാട്ടിയ കോടതി വിവാഹത്തില്‍ അന്വേഷണം നടത്താന്‍ ഒരു ഏജന്‍സിക്കും സാധിക്കില്ലെന്നും പറഞ്ഞു.

വിവാഹിതയായ പെണ്‍കുട്ടി തന്നെ തന്റെ നിലപാട് വ്യക്തമാക്കുമ്പോള്‍ ഇക്കാര്യത്തില്‍ എങ്ങനെ ഇടപെടാനാകുമെന്നു ചോദിച്ച കോടതി ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹേബിയസ് കോര്‍പ്പസ് ഹര്‍ജി മാത്രം പരിഗണിച്ച് വിവാഹം റദ്ദാക്കാനാകില്ലെന്നും വ്യക്തമാക്കി.

എന്‍.ഐ.എ അന്വേഷണം സംബന്ധിച്ച് അഭിഭാഷകന്‍ മനീന്ദര്‍ സിങ് വാദയമുയര്‍ത്തിയപ്പോള്‍, വിവാഹവും അന്വേഷണവും രണ്ടായി തന്നെ പരിഗണിക്കുമെന്നു കോടതി മുന്നറിയിപ്പു രൂപത്തില്‍ മറുപടി നല്കി. കേസ് ഫെബ്രുവരി 22ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്. അതിനിടെ ഹാദിയ കേസില്‍ കക്ഷി ചേരുകയും ചെയ്തു.
സ്വന്തം നിലപാട് സത്യവാങ്മൂലം വഴി ഹാദിയക്ക് സമര്‍പ്പിക്കാം.

കോടതിയുടെ മറ്റു പ്രധാന നിരീക്ഷണങ്ങള്‍:
* ഒരാളുടെ വിവാഹത്തില്‍ ഇടപെടാനോ വിവാഹത്തെക്കുറിച്ച് അന്വേഷിക്കാനോ പൊലീസിനോ കോടതിക്കോ കഴിയില്ല.
* പ്രായപൂര്‍ത്തിയായ സ്ത്രീ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്ന് നിര്‍ബന്ധിക്കാനാവില്ല.
* സ്വയം ശരിയെന്നു തോന്നിയതാണ് ഹാദിയ തിരഞ്ഞെടുത്തത്. വിവാഹം നിയമവിരുദ്ധ നടപടിയല്ല.
വിവാഹം ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പ്രകാരം റാദ്ദാക്കാനാകുമോ എന്നതാണ് സുപ്രീംകോടതി പരിശോധിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഇക്കഴിഞ്ഞ നവംബര്‍ 26ന് സുപ്രീം കോടതിയില്‍ ഹാജരായ ഹാദിയ ഷെഫിന്‍ ജഹാനൊപ്പം ജീവിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഷെഫിന്‍ ജഹാനെ കാണാനും വിശ്വാസ പ്രകാരം ജീവിക്കാനും യുവതി കോടതിയുടെ സഹായം തേടിയിരുന്നു.

ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന യുവതിയുടെ ആവശ്യപ്രകാരം, കോടതിയുടെ അനുമതിയോടെ തമിഴ്‌നാട് സേലത്തെ ശിവരാജ് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസര്‍ജന്‍സി പൂര്‍ത്തിയാക്കുകയാണ് വൈക്കം സ്വദേശി ഹാദിയ.

Keywords: Hadiya, Supreme Court, Crime, Shefin Jahan





vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഹാദിയയുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരം, റദ്ദാക്കാനാവില്ലെന്നു സുപ്രീം കോടതി, എന്‍ഐഎയ്ക്കു വിവാഹത്തില്‍ ഇടപെടാനാവില്ല, ഷെഫിനു ഭീകര ബന്ധമുണ്ടെങ്കില്‍ ആ വിഷയം അന്വേഷിക്കാം