ചണ്ഡിഗഡ്: അച്ചടക്ക നടപടിയെടുത്തതില്‍ പ്രകോപിതനായ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. ഹരിയാനയിലെ യമുന നഗറിലുള്ള വിവേക...
ചണ്ഡിഗഡ്: അച്ചടക്ക നടപടിയെടുത്തതില്‍ പ്രകോപിതനായ പ്ലസ് ടു വിദ്യാര്‍ത്ഥി പ്രിന്‍സിപ്പലിനെ വെടിവച്ചുകൊന്നു. ഹരിയാനയിലെ യമുന നഗറിലുള്ള വിവേകാനന്ദ സ്കൂളിലാണ് സംഭവം. പ്രിന്‍സിപ്പല്‍ റീത്തു ചബ്രയാണ് വെടിയേറ്റുമരിച്ചത്.
വിദ്യാര്‍ത്ഥിക്കെതിരെ പ്രിന്‍സിപ്പല്‍ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഹാജര്‍ കുറവായതും മോശം പെരുമാറ്റവുമാണ് നടപടിയെടുത്തതിനു കാരണം.
പ്രിന്‍സിപ്പലിനെ കാണാനായി കാബിനില്‍ കയറിയ വിദ്യാര്‍ത്ഥി കയ്യില്‍ കരുതിയിരുന്ന അച്ഛന്റെ തോക്ക് കൊണ്ട് വെടിവയ്ക്കുകയായിരുന്നു.
സ്കൂളിലെ ജീവനക്കാര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയെ പിടികൂടുകയായിരുന്നു. വെടിയേറ്റ പ്രിന്‍സിപ്പലിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Keywords: Student killed principal, Haryana, School, death

COMMENTS