തിരുവനന്തപുരം: സോളാര്‍ ഹര്‍ജിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാര്‍ രംഗത്തുവന്നു. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയ...
തിരുവനന്തപുരം: സോളാര്‍ ഹര്‍ജിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ സര്‍ക്കാര്‍ രംഗത്തുവന്നു. ജുഡീഷ്യല്‍ കമ്മീഷന്റെ പരിഗണനാവിഷയങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ല. സരിതയുടെ കത്തിന്റെ മാത്രം അടിസ്ഥാനത്തിലാണ് ജുഡീഷ്യല്‍ അന്വേഷണമെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.
കമ്മീഷന് പരിശോധിച്ചത് സഭയ്ക്കകത്തും പുറത്തും ഉയര്‍ന്ന ആരോപണങ്ങള്‍ മാത്രമാണെന്നും കൂടുതല്‍ പേരെ കമ്മീഷന് കക്ഷി ചേര്‍ത്തതില്‍ തെറ്റില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടിക്ക് നീതി നിഷേധിച്ചു എന്ന ആക്ഷേപം തെറ്റാണെന്നും ഓരോ ആക്ഷേപത്തിനും പ്രത്യേകം നോട്ടീസ് നല്‍കണ്ട ആവശ്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നോട്ടീസ് നല്‍കിയതിന്റെ രേഖ കമ്മീഷന് റിപ്പോര്‍ട്ടിലുണ്ട്, സരിതയുടെ കത്ത് കമ്മീഷന് പരിഗണിച്ച നിരവധി രേഖകളില്‍ ഒന്നുമാത്രമാണെന്നും സര്‍ക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ച ഹൈക്കോടതിയില്‍ നിലപാട് അറിയിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
COMMENTS