ദാര്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സുരക്ഷാ ഉദ്യോഗസ്ഥനെ നടു റോഡിലിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളി...
ദാര്‍ : മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സുരക്ഷാ ഉദ്യോഗസ്ഥനെ നടു റോഡിലിട്ട് മര്‍ദ്ദിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
കഴിഞ്ഞ ജനുവരി നാലിന് ദാര്‍ ജില്ലയിലെ സര്‍ദാര്‍പൂര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് സംഭവം നടന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രി സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു കാരണവുമില്ലാതെ ഇങ്ങനെ മര്‍ദ്ദിച്ചത് വാര്‍ത്തയായിരിക്കുകയാണ്. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥന് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഈ സംഭവം വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. ആളുകള്‍ നോക്കിനില്‍ക്കെയാണ് ഈ സംഭവം നടന്നത്. ഇതിനു മുന്‍പും ചൗഹാനെതിരെ പരാതി ഉയര്‍ന്നിട്ടുണ്ട്. 2016 ആഗസ്റ്റില്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ചൗഹാന് സുരക്ഷാ ഉദ്യോഗസ്ഥരെക്കൊണ്ട് ചുമലിലേറ്റി നടത്തിച്ചിരുന്നു.
മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ്സും ആവശ്യപ്പെട്ടിട്ടുണ്ട്.
COMMENTS