ബെംഗളൂരു: ആര്‍എസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് വീണ്ടും കര്‍ണാടക മുഖമന്ത്രി സിദ്ധരാമയ്യ. ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്...
ബെംഗളൂരു: ആര്‍എസ്എസിനെയും ബിജെപിയെയും കടന്നാക്രമിച്ച് വീണ്ടും കര്‍ണാടക മുഖമന്ത്രി സിദ്ധരാമയ്യ.
ആര്‍എസ്എസിലും ബിജെപിയിലും തീവ്രവാദികളുണ്ടെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതിനെ രൂക്ഷമായ ഭാഷയില്‍ നേരിട്ട് ബിജെപി-ആര്‍എസ്എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെയാണ് തന്റെ നിലപാട് വിശദീകരിച്ച് വീണ്ടും സിദ്ധരാമയ്യ എത്തിയത്.
ആര്‍എസ്എസും ബിജെപിയെയും പേരെടുത്തു പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെപരാമര്ശം. അവര്‍ ഹിന്ദുത്വ തീവ്രവാദികളാണ്. ഞാനും ഹിന്ദുവാണ്. എന്നാല്‍,ഞാന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണ്. അവര്‍ മനുഷ്യത്വമില്ലാത്ത ഹിന്ദുക്കാളാണ്. ഞാനും അവരും തമ്മിലുള്ള വ്യത്യാസമിതാണ്, സിദ്ധരാമയ്യ പറഞ്ഞു.
ബിജെപിയും ആര്‍എസ്എസും ബജ്രംഗ്ദളും തീവ്രവാദികളാണെന്നും അവരില്‍ തീവ്രവാദികളുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞത്.
രാജ്യത്ത് തീവ്രവാദമുണ്ടെങ്കില്‍ അതിനു കാരണം കോണ്‍ഗ്രസ് ആണെന്ന് ബിജെപിയും തിരിച്ചടിച്ചു. കാശ്മീരിലെ അവസ്ഥയ്ക്കും കാരണം കോണ്‍ഗ്രസാണെന്ന് ബിജെപി പറഞ്ഞു.
കര്‍ണാടകയില്‍ എത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. സിദ്ധരാമയ്യ ഹിന്ദുവാണെങ്കില്‍ ഗോവധനിരോധനത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്നാണ് യോഗി ചോദിച്ചത്.
അതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയും ബിജെപി ആര്‍എസ്എസ് നേതാക്കളും തമ്മില്‍ പരസ്പര വിമര്‍ശനം തുടരുകയായിരുന്നു.
Keywords: Sidharamaiah, Karnataka, Politics, BJP-RSS, Congress

COMMENTS