തൃശ്ശൂര്‍: തൃശ്ശൂരില്‍ നടക്കുന്ന അന്‍പത്തി എട്ടാമത്കേരള സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പത്ത് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങിയെന്ന് ഡി.പി...
തൃശ്ശൂര്‍: തൃശ്ശൂരില്‍ നടക്കുന്ന അന്‍പത്തി എട്ടാമത്കേരള സ്കൂള്‍ കലോത്സവത്തില്‍ നിന്ന് പത്ത് വിധികര്‍ത്താക്കള്‍ പിന്‍വാങ്ങിയെന്ന് ഡി.പി.ഐ വിശദമാക്കി. നൃത്ത ഇനങ്ങളിലെ പത്ത് വിധികര്‍ത്താക്കളാണ് പിന്‍വാങ്ങിയത്. ഇന്ന് രാവിലെയാണ് കലോത്സവത്തിന് കൊടികയറിയത്.
കണ്ണൂരിനെക്കാള്‍ ശക്തമായ സംവിധാനങ്ങളാണ് തൃശ്ശൂരില്‍ ഒരുക്കിയിരിക്കുന്നതെന്ന് ഡി.പി.ഐ പറഞ്ഞു.
എന്നാല്‍ പിന്മാറിയ വിധികര്‍ത്താക്കളെ വീണ്ടും സമീപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥ് അറിയിച്ചു. വിജലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയതിലെ തെറ്റിദ്ധാരണ മൂലമാണ് അവര്‍ പിന്മാറിയത്. എന്നാല്‍ വിജലന്‍സ് സംവിധാനം ഏര്‍പ്പെടുത്തിയത് സുതാര്യതയ്ക്ക് വേണ്ടിയാണെന്നും അദ്ദേഹം പ്രതികരിച്ചു.
വിജലന്‍സ് സംവിധാനം ഒഴിവാക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വിശദമാക്കി.
COMMENTS